അതിരപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കടിച്ചുകൊന്നു
Sunday, March 3, 2024 11:48 AM IST
തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറ എസ്റ്റേറ്റില്‍ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. 18-ാം ബ്ലോക്കിലെ ജിജോയുടെ പശുക്കിടാവാണ് ചത്തത്.
രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പശുക്കിടാവിന്റെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.