കഫേ സ്ഫോടനം ആസൂത്രിതം: ഡി.കെ.ശിവകുമാർ
Sunday, March 3, 2024 2:11 AM IST
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പോലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 2022ലാണ് മംഗളൂരുവിൽ കുക്കർ പൊട്ടിത്തെറിച്ച് സ്ഫോടനുണ്ടായത്.
ഇരു സ്ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്തുക്കളിലും സ്ഫോടനത്തിന്റെ രീതിയിലും സാമ്യമുണ്ടെന്ന് അന്വേഷണം ഉദ്യോഗസ്ഥർ കണ്ടെത്തി. മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ രാമേശ്വരത്തെ കഫേ സന്ദർശിച്ചു.