ജയരാജന് സ്ഥാനാര്‍ഥിയായി; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി.വി. രാജേഷിന്
Saturday, March 2, 2024 3:38 PM IST
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലയുടെ ആക്ടിംഗ് സെക്രട്ടറിയായി ടി.വി. രാജേഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്. അദ്ദേഹം പേര് നിര്‍ദേശിക്കുകയും ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കുകയുമായായിരുന്നു.
2011 മുതല്‍ 2021 വരെ കണ്ണൂര്‍ കല്യാശേരി എംഎല്‍എ ആയിരുന്നു രാജേഷ്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ലോക്സഭാ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് രാജേഷിന് ചുമതല നല്‍കിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് വടകരയില്‍ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു എം.വി. ജയരാജന് ആക്ടിംഗ് സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി സ്ഥിരപ്പെടുത്തുകയായിരുന്നു.