ന്യൂ​ഡ​ല്‍​ഹി: സി​റ്റിം​ഗ് സീ​റ്റാ​യ വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്‌​സ​രി​ച്ചേ​ക്കി​ല്ലെന്ന് സൂചന. പ​ക​രം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യേ​ക്കും. മ​ണ്ഡ​ല​ത്തിന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം രാ​ഹു​ല്‍​ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു

നേരത്തെ, രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്‌​സ​രി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ഇ​ട​ത് ക​ക്ഷി​ക​ള്‍ എ​തി​ര്‍​പ്പ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ലെ​യും തെ​ല​ങ്കാ​ന​യി​ലെ​യും ചി​ല സീ​റ്റു​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.നിലവിൽ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്ന് രാ​ഹു​ല്‍ മ​ത്സ​രി​ച്ചേ​ക്കാ​മെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്നുണ്ട്.

എ​ന്നാ​ല്‍ വ​യ​നാ​ട് ലോ​ക്‌​സ​ഭാ സീ​റ്റി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.