അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച; 15 പേർ മരിച്ചു
Saturday, March 2, 2024 7:25 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളിലുണ്ടായ മഞ്ഞുവീഴ്ചയിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്.
കന്നുകാലികൾ ഉൾപ്പെടെ പതിനായിരത്തോളം മൃഗങ്ങൾ ചത്തതായാണ് വിവരം. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോർട്ട്.
മഞ്ഞുവീഴ്ചയെ തുടർന്നു നിരവധി റോഡുകൾ തടസപ്പെട്ടു. ദുരിതബാധിതർക്ക് ഭക്ഷണവും കന്നുകാലികൾക്ക് കാലിത്തീറ്റയും വിതരണം ചെയ്യാനും, മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടവരെ രക്ഷിക്കാനും നടപടികൾ പുരോഗമിക്കുകയാണ്.