ഒന്നാം തീയതി ശമ്പളം മുടങ്ങി ; പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
Friday, March 1, 2024 8:18 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് മാസാദ്യ പ്രവർത്തി ദിനത്തിൽ ശമ്പളം മുടങ്ങി. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ പ്രകടനം നടത്തി.
ഇടിഎസ്ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസപ്പെട്ടത്. സർക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ശന്പളം മുടങ്ങിയതെന്നും കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയിട്ടും ശന്പളം കൃത്യമായി നൽകാൻ സർക്കാരിനു കഴിയുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
എല്ലാ സർക്കാർ ജീവനക്കാർക്കും മാസാദ്യ പ്രവർത്തി ദിനത്തിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.