ബം​ഗ​ളൂ​രു: വ​നി​താ ഐ​പി​എ​ല്ലി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് ആ​ദ്യ തോ​ല്‍​വി. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 25 റ​ൺ​സി​നാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ത​ങ്ങ​ളു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. സ്കോ​ർ ഡ​ൽ​ഹി : 194/5 ബം​ഗ​ളൂ​രു: 169/9.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഡ​ൽ​ഹി​ക്കാ​യി ഷെ​ഫാ​ലി വ​ര്‍​മ (50),അ​ലീ​സ് കാ​പ്‌​സി (46) എ​ന്നി​വ​ർ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​നാ​യി സോ​ഫി ഡി​വൈ​ൻ ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​യി സോ​ഫി ഡി​വൈ​നും സ്മൃ​തി മ​ന്ദാ​ന​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ 77 റ​ൺ​സ് പി​റ​ന്നു. സോ​ഫി 23 റ​ൺ​സെ​ടു​ത്ത് ആ​ദ്യം പു​റ​ത്താ​യി. 74 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന പു​റ​ത്താ​യ​തോ​ടെ​യാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം കൈ​വി​ട്ട​ത്.

തു​ട​ർ​ന്ന് വ​ന്ന​വ​ർ​ക്ക് നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ആ​ർ​സി​ബി​യു​ടെ ഇ​ന്നിം​ഗ്സ് 169 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഡ​ൽ​ഹി​യു​ടെ മ​രി​സാ​നി കാ​പ്പി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു ത്തു.