പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; എം.വി. ബാലകൃഷ്ണന്
Thursday, February 29, 2024 4:58 PM IST
കാസർഗോട്: പെരിയ ഇരട്ടക്കൊലപാതക കേസ് തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണൻ. യുഡിഎഫിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ് ഈ കേസെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയപ്പോഴാണ് കേസില്‍ ഇടപെട്ടത്. എല്‍ഡിഎഫിന് ഒരു ഭയവുമില്ല. കേസിൽ വിധി വരട്ടെയെന്നും എം.വി. ബാലകൃഷ്ണന് വ്യക്തമാക്കി.
2019 ഫെബ്രുവരി 17 നാണ് കാസര്‍ഗോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.