രാഷ്ട്രപതിയുടെ നടപടി ദൗര്‍ഭാഗ്യകരം, ലോകായുക്ത പിരിച്ചുവിടണം: ചെന്നിത്തല
Thursday, February 29, 2024 11:06 AM IST
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജൂഡീഷ്യല്‍ ബോഡിക്ക് മുകളില്‍ എക്സിക്യുട്ടീവിന് അധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന ബില്ലാണിത്. മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരായ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയും മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ലോകായുക്ത പിരിച്ചുവിടണമെന്നും ചെന്നിത്തല വിമർശിച്ചു.
കോടതിയുടെ തീരുമാനം എക്സിക്യുട്ടീവിന് ചോദ്യം ചെയ്യാന്‍ അനുവാദമില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. അതുകൊണ്ട് ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.