കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ നാലാംദി​വ​സ​വും സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 46,080 രൂ​പ​യി​ലും ഗ്രാ​മി​ന് 5,760 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് പ​ത്തു​രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു.

ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 46,520 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ര​ണ്ടി​ന് 46,640 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് സ്വ​ര്‍​ണ​വി​ല കു​റ​യു​ന്ന കാ​ഴ്ച​യാ​ണ് ദൃ​ശ്യ​മാ​യ​ത്.

15ന് 45,520 ​രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​വി​ല തി​രി​ച്ചു​ക​യ​റു​ന്ന​താ​ണ് ക​ണ്ട​ത്. 21നാ​ണ് സ്വ​ർ​ണ​വി​ല വീ​ണ്ടും 46,000 ക​ട​ന്ന​ത്. പി​ന്നീ​ട് പ​വ​ന്‍റെ വി​ല 46000 ൽ ​താ​ഴ്ന്നി​ട്ടി​ല്ല. 11 ദി​വ​സ​ത്തി​നി​ടെ 640 രൂ​പ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ​ത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണം നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 5.85 ഡോളർ ഉയർന്ന് 2036.16 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് വെ​ള്ളി​വി​ല​യി​ലും ഇ​ന്നു മാ​റ്റ​മി​ല്ല. ഒ​രു​ഗ്രാം സാ​ധാ​ര​ണ വെ​ള്ളി​ക്ക് 76 രൂ​പ​യും ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​ക്ക് 103 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല.