നീന്തൽ പരിശീലനത്തിനിടെ 14 കാരി കുഴഞ്ഞുവീണ് മരിച്ചു
Thursday, February 29, 2024 6:58 AM IST
തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ആണ് സംഭവം. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. നീന്തൽ പരിശീലനത്തിനിടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഉടൻ അടുത്തുള്ള സ്വരാക്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് വയസ് മുതൽ കുട്ടി നീന്തൽ പരിശീലനം നടത്തിവരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.