ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍ നീറ്റിലിറക്കി
Wednesday, February 28, 2024 11:01 PM IST
കൊച്ചി: ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍ നീറ്റിലിറക്കി. കൊച്ചിന് ഷിപ്പ്യാർഡിൽ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ളാഗ് ഓഫ് ചെയ്തു.
തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഉത്തര്‍ പ്രദേശിലെ വാരാണസിയിലാണ് ഈ ഹൈഡ്രജന്‍ ബോട്ട് സര്‍വീസ് നടത്തുക. ഹരിത നൗക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ടാണിത്.
പ്രകൃതി സൗഹൃദ ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി പൂര്‍ണമായും തദ്ദേശീയമായാണ് നിര്‍മിച്ചത്.
ചടങ്ങില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് സിഎംഡി മധു എസ്. നായര്‍, ഹൈബി ഈഡൻ എംപി, ഡയറക്ടര്‍-ഓപറേഷന്‍സ് ശ്രീജിത്ത് നാരായണന്, ഡയറക്ടര്‍-ഫിനാന്‍സ് വി.ജെ. ജോസ്, ഡയറക്ടര്‍-ടെക്നിക്കല്‍ ബിജോയ് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.