പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ലോ ​കോ​ള​ജി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഡി​വൈ​എ​ഫ്ഐ പെ​രു​നാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജെ​യ്സ​ൻ ജോ​സ​ഫ് സാ​ജ​നെ കോ​ള​ജി​ൽ നി​ന്നു പു​റ​ത്താ​ക്കി.

ജെ​യ്സ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ള​ജി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ജെ​യ്സ​നെ പു​റ​ത്താ​ക്കി​യ​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

കേ​സി​ൽ സു​പ്രീം കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ചി​ട്ടും ജെ​യ്സ​നെ പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല.