വേ​ങ്ങ​ര​യി​ൽ സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
വേ​ങ്ങ​ര​യി​ൽ സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
Wednesday, February 28, 2024 8:33 PM IST
മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ക​ണ്ണ​മം​ഗ​ലം എ​ട​ക്കാ​പ​റ​മ്പ് ജി​എ​ൽ​പി സ്കൂ​ളി​ലെ 18 കു​ട്ടി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കു​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​വ​ർ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചി​കി​ത്സ തേ​ടി​യ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല എ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ഇ​വ​ർ​ക്ക് സ്കൂ​ളി​ൽ നി​ന്നു ചോ​റും ചി​ക്ക​ൻ ക​റി​യും തൈ​രും ആ​ണ് ന​ൽ​കി​യ​ത്. സ്കൂ​ളി​ൽ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന അ​രി അ​ല്ലെ​ന്നും പു​റ​മേ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
Related News
<