തി​രു​വ​ന​ന്ത​പു​രം: ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം 2025-ൽ ​ഉ​ണ്ടാ​കു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ്. ആ​ളി​ല്ലാ ദൗ​ത്യം ഈ ​വ​ർ​ഷം ജൂ​ലൈ മാ​സ​ത്തോ​ടെ​യു​ണ്ടാ​കും. വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ര​ണ്ട് ആ​ളി​ല്ലാ ദൗ​ത്യം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ്. പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​ന്‍റെ ഡി​സൈ​നിം​ഗി​ന്‍റെ പ​ണി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. നാ​സ​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ ഗ​ഗ​ൻ​യാ​ൻ മ​നു​ഷ്യ​ദൗ​ത്യ​ത്തി​ൽ പ​ര​മാ​വ​ധി ര​ണ്ട് സ​ഞ്ചാ​രി​ക​ൾ ഉ​ണ്ടാ​കും. ദൗ​ത്യ​ത്തി​ന് മു​ന്നോ​ടി​യാ​യി ദൗ​ത്യ സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ ബ​ഹി​രാ​കാ​ശ നി​ല​യം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.