വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
Wednesday, February 28, 2024 6:42 PM IST
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. കൊല്ലം ഇരട്ടകുളങ്ങര ദീപു ഭവനത്തിൽ ദിനു കണ്ണൻ (30) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
യുവതിയോട് പ്രണയാഭ്യർഥന നടത്തിയ ഇയാൾ വിവാഹ വാഗ്ദാനവും നൽകി കഴിഞ്ഞ മൂന്ന് മാസമായി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യം മറച്ചുവച്ചായിരുന്നു പീഡനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.