ഇ​റ്റാ​ന​ഗ​ര്‍: സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ കീ​ഴ​ട​ക്കി കേ​ര​ളം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം.

35-ാം മി​നി​റ്റി​ല്‍ ഹെ​ഡ​റി​ലൂ​ടെ ആ​ഷി​ഖും 52-ാം മി​നി​റ്റി​ല്‍ വി. ​അ​ര്‍​ജു​നു​മാ​ണ് കേ​ര​ള​ത്തി​നാ​യി സ്‌​കോ​ര്‍ ചെ​യ്ത​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ല്‍ നാ​ല് ക​ളി​ക​ളി​ല്‍ നി​ന്ന് ഏ​ഴ് പോ​യി​ന്‍റോ​ടെ ആ​സാ​മി​നെ പി​ന്ത​ള്ളി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്ന കേ​ര​ളം ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് ഏ​താ​ണ്ട് ഉ​റ​പ്പാ​ക്കി. അടുത്ത മത്സരത്തിൽ കേരളം സർവീസസിനെ നേരിടും.

തു​ട​ർ​ച്ച​യാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം മാ​റി​നി​ന്ന കേ​ര​ള​ത്തി​ന് ഇ​ന്ന​ത്തെ ജ​യം ആ​ശ്വാ​സ​മാ​യി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഗോ​വ​യോ​ട് തോ​റ്റ കേ​ര​ളം ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. മേ​ഘാ​ല​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ നി​ന്നും നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കേ​ര​ളം ഇ​ന്നി​റ​ങ്ങി​യ​ത്‌.