മൂന്നാംദിനവും അനക്കമില്ലാതെ സ്വർണവില; 46,000 രൂപയ്ക്കു മുകളിൽത്തന്നെ
Wednesday, February 28, 2024 10:25 AM IST
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 46,080 രൂപയിലും ഗ്രാമിന് 5,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 4,775 രൂപയാണ്.
ശനിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 21നാണ് സ്വർണവില വീണ്ടും 46,000 കടന്നത്. പിന്നീട് പവന്റെ വില 46000 ൽ താഴ്ന്നിട്ടില്ല. 11 ദിവസത്തിനിടെ 640 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. വാരാന്ത്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 10.60 ഡോളർ വർധിച്ച് 2035.57 ഡോളർ എന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച ട്രോയ് ഔൺസിന് നാലു ഡോളർ ഇടിഞ്ഞ് 2031.80 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്.
അതേസമയം, വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.