ഹിമാചലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി; പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറെ കാണും
Wednesday, February 28, 2024 6:33 AM IST
ഷിംല: ഹിമാചൽപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ ഇന്ന് ഗവർണറെ കാണുമെന്നാണ് വിവിരം.
രാവിലെ 7.30 ന് ആയിരിക്കും ജയ്റാം താക്കൂർ ഗവർണറെ കാണുക. ഹിമാചലിൽ കോണ്ഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ രൂപീകരിക്കാനായി ബിജെപിയുടെ നീക്കം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ 34 എംഎൽഎമാർ മാത്രമാണ് കോണ്ഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്തത്. 68 അംഗങ്ങളുള്ള നിയമസഭയിൽ 35 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ നിലനിർത്താൻ ആവശ്യം.