മാരകായുധവുമായി വീട്കയറി ആക്രമിച്ച യുവാവ് പിടിയിൽ
Wednesday, February 28, 2024 3:05 AM IST
കൊല്ലം: വീട്ടിവൽ മാരകായുധവുമായെത്തി യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. കുലശേഖരപുരം പുന്നകുളം കുറവന്‍ തറ കിഴക്കതില്‍ തോമ എന്ന മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം.
ആഷിഖ് എന്ന യുവാവിനെയാണ് പ്രതി ആക്രമിച്ചത്. ഫോൺ വിളിച്ചാൽ എടുക്കില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. ഇരു കൈകളും ഉപയോഗിച്ച് ഇയാൾ യുവാവിനെ മർദിച്ചു. തുടർന്ന് മാരകായുധം ഉപയോഗിച്ച് യുവാവിന്റെ കൈയിലും മുതുകിലും മർദിച്ചു.
മർദനത്തിനിരയായ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.