ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു
Tuesday, February 27, 2024 10:42 PM IST
കൊച്ചി: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു. 2021ൽ കുമ്പളങ്ങിയിലെ ലാസർ കൊലക്കേസിലെ രണ്ടാം പ്രതി ലാൽജുവാണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകുന്നേരം പള്ളുരുത്തിയിലുണ്ടായ സംഭവത്തിൽ കച്ചേരിപ്പടി സ്വദേശി ഫാജിസിനെ പോലീസ് തെരയുകയാണ്. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.