ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ ബിജെ​പി - ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് തി​രി​ച്ച‌​ടി. നാ​ല് സീ​റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രി​ച്ച മൂ​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ‌​യി​ച്ചു.​ര​ണ്ട് സീ​റ്റി​ൽ വ​ജ​യം പ്ര​തീ​ക്ഷി​ച്ച ബി​ജെ​പി - ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് ഒ​രു സീ​റ്റി​ലേ ജ​യി​ക്കാ​നാ​യു​ള്ളു.

അ​ജ​യ് മാ​ക്ക​ൻ, സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ, ജി.​സി.​ച​ന്ദ്ര​ശേ​ഖ​ർ എ​ന്നീ മൂ​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി - ജെ​ഡിഎ​സ് സ​ഖ്യ​ത്തി​ൽ നാ​രാ​യ​ൺ​ ഭ​ണ്ഡാ​ഗെ​യ്ക്ക് മാ​ത്ര​മേ വി​ജ​യി​ക്കാ​നാ​യു​ള്ളൂ. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ഡി.​കു​പേ​ന്ദ്ര​റെ​ഡ്ഡി തോ​റ്റു.

വോ​ട്ടെ​ടു​പ്പി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ മ​റു​ക​ണ്ടം ചാ​ടി​യ​താ​ണ് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. യ​ശ്വ​ന്ത്പു​ര എം​എ​ൽ​എ എ​സ്.​ടി. സോ​മ​ശേ​ഖ​ർ കോ​ൺ​ഗ്ര​സി​ന് ക്രോ​സ് വോ​ട്ട് ചെ​യ്തു.

യെ​ല്ലാ​പൂ​ർ എം​എ​ൽ​എ ശി​വ​റാം ഹെ​ബ്ബാ​ർ വോ​ട്ടെ​ടു​പ്പി​നെ​ത്തി​യ​തു​മി​ല്ല. വി​പ്പ് ലം​ഘ​ന​ത്തി​ന് ഈ ​ര​ണ്ട് എം​എ​ൽ​എ മാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി.