ഫയലുകള്‍ വേഗം തീര്‍പ്പാക്കുന്നു; ആരിഫ് മുഹമ്മദ് ഖാന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
Monday, February 26, 2024 11:38 PM IST
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
ഇതോടെയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് മത്സരിച്ചേക്കുംഎന്ന അഭ്യൂഹം ശക്തിപ്പെട്ടത്. ബിജെപി നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിയുമെന്നും സൂചനയുണ്ട്.
സ്വദേശമായ ബുലന്ദ്ശെഹര്‍ ഉള്‍പ്പെടെ യുപിയിലെ പലമണ്ഡലങ്ങളിലും ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.