കു­​ടും­​ബ­​മു​ണ്ട്, ജ​യി​ലി​ൽ ന​ല്ല ന​ട​പ്പാ​ണ്; ടി.​പി.​കേ­​സി​ല്‍ വ­​ധ­​ശി­​ക്ഷ ഒ­​ഴി­​വാ­​ക്കാ​ന്‍ കോ­​ട­​തി­​യി​ല്‍ യാ­​ചി­​ച്ച് പ്ര­​തി​ക​ള്‍
കു­​ടും­​ബ­​മു​ണ്ട്, ജ​യി​ലി​ൽ ന​ല്ല ന​ട​പ്പാ​ണ്; ടി.​പി.​കേ­​സി​ല്‍ വ­​ധ­​ശി­​ക്ഷ ഒ­​ഴി­​വാ­​ക്കാ​ന്‍ കോ­​ട­​തി­​യി​ല്‍ യാ­​ചി­​ച്ച് പ്ര­​തി​ക​ള്‍
Monday, February 26, 2024 4:56 PM IST
കൊ­​ച്ചി: ടി.​പി.​വ­​ധ­​ക്കേ­​സി​ല്‍ വ­​ധ­​ശി­​ക്ഷ ഒ­​ഴി­​വാ­​ക്കാ​ന്‍ ഹൈ­​ക്കോ­​ട​തി­​യോ­​ട് യാ­​ചി­​ച്ച് പ്ര­​തി­​ക​ള്‍. കു­​റ്റ­​വാ­​ളി­​ക­​ളു­​ടെ ശി­​ക്ഷ ഉ­​യ​ര്‍­​ത്ത­​ണ­​മെ­​ന്ന പ്രോ­​സി­​ക്യൂ​ഷ­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ വാ­​ദം കേ​ള്‍­​ക്കു­​മ്പോ­​ഴാ­​ണ് വ­​ധ­​ശി­​ക്ഷ ന​ല്‍­​കാ­​നി­​രി­​ക്കാ​ന്‍ എ­​ന്തെ­​ങ്കി​ലും കാ­​ര­​ണ­​മു­​ണ്ടോ എ­​ന്ന് കോ​ട­​തി പ്ര­​തി­​ക­​ളോ­​ട് ചോ­​ദി​ച്ചത്.

പ്ര­​തി­​ക­​ളി​ല്‍ ഓ­​രോ­​രു­​ത്ത­​രെ­​യാ­​യി വി­​ളി­​ച്ച് കോ​ട­​തി ഇ­​ക്കാ​ര്യം ആ­​രാ​ഞ്ഞു. താ​ന്‍ നി​ര​പ​രാ­​ധി ആ​ണെ​ന്നാ​യി​രു​ന്നു ഒ​ന്നാം പ്ര​തി എം.​സി.​അ​നൂ​പ് കോ​ട​തി​യോ​ട് മ​റു​പ​ടി പ​റ​ഞ്ഞ​ത്. ശി​ക്ഷ കൂ​ട്ട​രു​തെ​ന്നും ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നും പ്ര​തി പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ​യ്ക്ക്­ വി​ധി​ക്ക​രു​തെ​ന്നും വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലെ­​ന്നും ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ­​ട്ടു.

നി​ര​പ​രാ​ധി​യാ​ണ് താ​നെ​ന്ന് ര​ണ്ടാം പ്ര​തി കി​ര്‍​മാ​ണി മ​നോ​ജും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ്രാ​യ​മാ​യ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​തെ​ന്നും ശി​ക്ഷ വ​ര്‍​ധി​പ്പി​ക്ക​രു​തെ​ന്നും ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ശി​ക്ഷ ഇ​ള​വ് ചെ​യ്യ​ണം എ​ന്നും പ്ര­​തി അ­​ഭ്യ​ര്‍­​ഥി​ച്ചു.

ത­​നി­​ക്ക് 78 വ­​യ­​സു­​ണ്ടെ​ന്നും ഗു­​രു­​ത­​ര­​മാ­​യ ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​മു­​ണ്ടെ​ന്നും കേ­​സി​ല്‍ പു­​തു­​താ­​യി പ്ര­​തി ചേ​ര്‍­​ക്ക­​പ്പെ­​ട്ട കെ.​കെ.​കൃ­​ഷ്­​ണ​ന്‍ കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു. ത­​ന്‍റെ സ­​ഹോ­​ദ­​ര​ന്‍ മ­​റ്റൊ­​രു രാ­​ഷ­​ട്രീ​യ കൊ­​ല­​പാ­​ത­​ക കേ­​സി​ല്‍ മ­​രി­​ച്ച് പോ­​യ­​തി­​നാ​ല്‍ ആ ​കു­​ടും­​ബ​വും ത­​ന്‍റെ സം­​ര­​ക്ഷ­​ണ­​യി­​ലാ­​ണെ​ന്നും ഇ­​യാ​ള്‍ അ­​റി­​യി​ച്ചു.


ശി­​ക്ഷാ­​വി­​ധി­​ക്ക് ശേ​ഷം താ​ന്‍ ജ­​യി­​ലി​ല്‍ ന​ല്ല ന­​ട­​പ്പാ­​ണെ­​ന്നാ­​യി­​രു​ന്നു കെ.​സി.​രാ­​മ­​ച­​ന്ദ്ര​ന്‍ കോ­​ട­​തി­​യി​ല്‍ പ­​റ­​ഞ്ഞ​ത്. പ­​രോ­​ളി​ല്‍ പു­​റ­​ത്തി­​റ­​ങ്ങി­​ ഒ­​രു വൃ­​ദ്ധ­​സ­​ദ­​ന­​ത്തി­​ന്‍റെ പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍ ഏ​ര്‍­​പ്പെ­​ടു­​ന്നു­​ണ്ടെ​ന്നും ഇ­​യാ​ള്‍ കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു. ഓ​ണ്‍­​ലൈ­​ന്‍ പ്ലാ​റ്റ്‌­​ഫോ­​മി­​ലൂ­​ടെ കോ​ട­​തി ന­​ട­​പ­​ടി­​ക­​ളി​ല്‍ പ­​ങ്കാ­​ളി​യാ­​യ പ്ര­​തി ജ്യോ­​തി­​ബാ­​ബു​വും ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ള്‍ കോ­​ട­​തി­​യി​ല്‍ അ­​റി­​യി​ച്ചു.

കു­​റ്റ­​വാ­​ളി­​ക­​ളു­​ടെ ശി­​ക്ഷ ഉ­​യ​ര്‍­​ത്ത­​ണ­​മെ­​ന്ന പ്രോ­​സി­​ക്യൂ​ഷ­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം തു​ട​രും. ചൊ­​വ്വാ­​ഴ്­​ച 10:15ന് ​പ്ര­​തി​ക­​ളെ വീ​ണ്ടും ഹാ­​ജ­​രാ­​ക്കാ​ന്‍ കോ​ട­​തി ആ­​വ­​ശ്യ­​പ്പെ​ട്ടി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<