""ആദ്യത്തെ ഭാഗം മാത്രമാണെങ്കില്‍ മൈ ഡിയര്‍''; സുധാകരന്റെ അസഭ്യപരാമര്ശത്തെ ട്രോളി കെ.മുരളീധരന്
Monday, February 26, 2024 11:53 AM IST
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അസഭ്യപരാമര്ശത്തെ ട്രോളി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. സുധാകരന് പറഞ്ഞത് മുഴുവന്‍ വാചകമാണെങ്കില്‍ അത് തമിഴ്ഭാഷയിലെ ഒരു പ്രയോഗമാണെന്ന് മുരളീധരന് പ്രതികരിച്ചു.
ആദ്യത്തെ ഭാഗം മാത്രമാണ് പറഞ്ഞതെങ്കില്‍ അതിനെ ഇംഗ്ലീഷില്‍ മൈ ഡിയര്‍ എന്നും വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം വി.ഡി. സതീശന് വാര്‍ത്താസമ്മേളനത്തിന് വൈകിയെത്തിയതോടെ സുധാകരന് അസഭ്യപരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. സതീശൻ എഐസിസി നേതൃത്വത്തെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ സംഭവത്തിലാണ് മുരളീധരന്റെ പ്രതികരണം.