മൂന്നാറിൽ വീണ്ടും പടയപ്പ; റോഡിൽ ലോറി തടഞ്ഞിട്ടത് ഒരുമണിക്കൂർ
Monday, February 26, 2024 11:47 AM IST
ദേവികുളം: മൂന്നാറിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം. നയമക്കാട് എസ്റ്റേറ്റിനു സമീപം സിമന്റ് കയറ്റി വന്ന ലോറി കാട്ടാന പടയപ്പ തടഞ്ഞു. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയ്ക്ക് പോകുന്ന അന്തർസംസ്ഥാന പാതയിൽ രാവിലെ എട്ടരയോടെയാണ് സംഭവം.
റോഡിന്റെ നടുക്ക് നിലയുറപ്പിച്ച ആന ലോറിയുടെ മുന്നിൽ മസ്തകം കൊണ്ടിടിച്ച് വാഹനം തടയുകയായിരുന്നു. തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിനു പിന്നാലെ തോട്ടംതൊഴിലാളികൾ ബഹളം വച്ചതോടെ ആന റോഡിൽ നിന്ന് പിന്മാറി തേയിലത്തോട്ടത്തിലൂടെ സമീപത്തെ കാട്ടിലേക്ക് കയറിപ്പോയി.
മൂന്നാറിലെ സ്ഥിരം ശല്യക്കാരനായ പടയപ്പ കഴിഞ്ഞ രണ്ടാഴ്ചയായി പടയപ്പ ജനവാസമേഖലയിലെത്തിയിരുന്നില്ല.