ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന്
Monday, February 26, 2024 9:28 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തിരുവനന്തപുരത്തു നടക്കും. ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ വ്യക്തികളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഇന്നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ തിരുവനന്തപുരം ആർഡിആർ കണ്വൻഷൻ സെന്ററിലാണ് നടക്കുന്നത്.
സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.
50 പേർക്ക് മുഖ്യമന്ത്രിയോടു നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവർക്കു തത്സമയം ചോദ്യങ്ങൾ എഴുതി നൽകാനാവും.