റ​ഷ്യ​ൻ യു​ദ്ധം: 31,000 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സെ​ല​ൻ​സ്കി
റ​ഷ്യ​ൻ യു​ദ്ധം: 31,000 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സെ​ല​ൻ​സ്കി
Monday, February 26, 2024 2:22 AM IST
കീ​വ്: റ​ഷ്യ​യു​മാ​യു​ള്ള ര​ണ്ട് വ​ർ​ഷ​ത്തെ യു​ദ്ധ​ത്തി​ൽ 31,000 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി.

ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന്‍റെ വി​ജ​യം പാ​ശ്ചാ​ത്യ പി​ന്തു​ണ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​മേ​രി​ക്ക ഒ​രു നി​ർ​ണാ​യ​ക സൈ​നി​ക സ​ഹാ​യ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

റ​ഷ്യ​ൻ സൈ​നി​ക പ​ദ്ധ​തി​യെ സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ൽ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രു​ടെ എ​ണ്ണം വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ഓ​രോ ന​ഷ്ട​വും ഞ​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്.


ഇ​രു​പ​ക്ഷ​വും സൈ​നി​ക​രു​ടെ മ​ര​ണം കു​റ​യ്ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. യു​ദ്ധം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സെ​ല​ൻ​സ്കി.

പു​ടി​നു​മാ​യി സം​സാ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു, ​നി​ങ്ങ​ൾ​ക്ക് ഒ​രു ബ​ധി​ര​നോ​ട് സം​സാ​രി​ക്കാ​മോ? എ​തി​രാ​ളി​ക​ളെ കൊ​ല്ലു​ന്ന ഒ​രാ​ളോ​ട് നി​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​മോ എ​ന്നും സെ​ല​ൻ​സ്കി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<