റഷ്യൻ യുദ്ധം: 31,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി സെലൻസ്കി
Monday, February 26, 2024 2:20 AM IST
കീവ്: റഷ്യയുമായുള്ള രണ്ട് വർഷത്തെ യുദ്ധത്തിൽ 31,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി.
തങ്ങളുടെ രാജ്യത്തിന്റെ വിജയം പാശ്ചാത്യ പിന്തുണയെ ആശ്രയിച്ചിരിക്കുന്നുവെന്നും അമേരിക്ക ഒരു നിർണായക സൈനിക സഹായ പാക്കേജിന് അംഗീകാരം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സെലൻസ്കി പറഞ്ഞു.
റഷ്യൻ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഓരോ നഷ്ടവും ഞങ്ങൾക്ക് വലിയ നഷ്ടമാണ്.
ഇരുപക്ഷവും സൈനികരുടെ മരണം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്കി.
പുടിനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് സെലൻസ്കി പറഞ്ഞു, നിങ്ങൾക്ക് ഒരു ബധിരനോട് സംസാരിക്കാമോ? എതിരാളികളെ കൊല്ലുന്ന ഒരാളോട് നിങ്ങൾക്ക് സംസാരിക്കാമോ എന്നും സെലൻസ്കി ചോദിച്ചു.