യുപിയിൽ പടക്കശാലയിലുണ്ടായ സ്ഫോടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
Monday, February 26, 2024 1:48 AM IST
കൊച്ചി: യുപിയിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
യുപിയിലെ കൗശാമ്പി ജില്ലയിലാണ് സംഭവം. പടക്കനിര്‍മാണശാലയ്ക്ക് സമീപത്തെങ്ങും വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.