ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് നൽകിയേക്കില്ല; പ​ക­​രം രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം
ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് നൽകിയേക്കില്ല; പ​ക­​രം രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം
Sunday, February 25, 2024 2:03 PM IST
കൊ­​ച്ചി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി​ല്‍ ബു­​ദ്ധി­​മു­​ട്ട­​റി­​യി­​ച്ച് കോ​ണ്‍­​ഗ്ര​സ്. പ​ക­​രം രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന നി​ര്‍­​ദേ­​ശം ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് മു­​ന്നോ­​ട്ട് വ­​ച്ചെ­​ന്നാ­​ണ് സൂ­​ച­​ന. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ ആ­​ലോ­​ചി­​ച്ച് മ­​റു​പ­​ടി ന​ല്‍­​കാ­​മെ­​ന്ന് ലീ­​ഗ് നേ­​താ­​ക്ക​ള്‍ അ­​റി­​യി­​ക്കുകയും ചെയ്തെന്നാണ് വിവ​രം.

ചൊ­​വ്വാ​ഴ്­​ച പാ­​ണ­​ക്കാ­​ട് ചേ­​രു­​ന്ന ലീ­​ഗ് യോ­​ഗം ഇ­​ക്കാ​ര്യം വി­​ല­​യി­​രു­​ത്തും. രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന നി​ര്‍­​ദേ­​ശം ച​ര്‍­​ച്ച­​യി​ല്‍ മു­​ന്നോ­​ട്ട് വ­​ച്ച കാ​ര്യം കോ​ണ്‍­​ഗ്ര­​സ് എ­​ഐ­​സി­​സി നേ­​തൃ­​ത്വ­​ത്തെ​യും അ­​റി­​യി­​ക്കും.

എ​ന്നാ​ൽ ച​ർ​ച്ച തൃ​പ്തി​ക​ര​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ആ​ലു​വ​യി​ലെ ഗ​സ്റ്റ്ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന് ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ച​ത്. ലീ­​ഗ് സം­​സ്ഥാ­​ന അ­​ധ്യ­​ക്ഷ​ന്‍ പാ­​ണ­​ക്കാ­​ട് സാ­​ദി​ഖ­​ലി ശി­​ഹാ­​ബ് ത­​ങ്ങ­​ളെ ച​ര്‍­​ച്ച­​യു­​ടെ വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ ധ­​രി­​പ്പി­​ക്കും. പി​ന്നീ​ട് ച​ര്‍­​ച്ച­​യി­​ല്‍ ഉ­​രു­​ത്തി­​രി­​ഞ്ഞ് വ­​ന്ന കാ­​ര്യ­​ങ്ങ​ള്‍ ചൊ­​വ്വാ​ഴ്­​ച ചേ­​രു­​ന്ന ലീ­​ഗ് യോ­​ഗം വി­​ല­​യി­​രു­​ത്തും. ഇ­​തി­​ന് ശേ­​ഷം തീ­​രു­​മാ­​നം അ­​റി­​യി­​ക്കാ­​മെ​ന്നും കു­​ഞ്ഞാ­​ലി­​ക്കു­​ട്ടി പ​റ​ഞ്ഞു.

ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച പൂ​ര്‍­​ത്തി­​യാ­​യെ​ന്നും ഇ­​രു­​കൂ­​ട്ട​രും പാ​ര്‍­​ട്ടി നേ­​തൃ­​ത്വ­​വു­​മാ­​യി ആ​ലോ​ചി​ച്ച ശേ​ഷം ചൊ​വ്വാ­​ഴ്­​ച­​യോ­​ടെ അ​ന്തി­​മ തീ­​രു­​മാ­​ന­­​മെ­​ടു­​ക്കു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ച​ത്.

നെ​ഗ­​റ്റീ­​വാ­​യി ഒ​ന്നും സം­​ഭ­​വി­​ക്കി​ല്ല. ച​ര്‍​ച്ച പോ­​സീ­​റ്റീ­​വ് ആ­​യി­​രു­​ന്നെ­​ന്ന് ലീ­​ഗ് നേ­​താ­​ക്ക​ള്‍ ത­​ന്നെ വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<