അ​മേ​രി​ക്ക​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ത്തം; ഇ​ന്ത്യ​ൻ പൗ​ര​ന് ദാ​രു​ണാ​ന്ത്യം
അ​മേ​രി​ക്ക​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ത്തം; ഇ​ന്ത്യ​ൻ പൗ​ര​ന് ദാ​രു​ണാ​ന്ത്യം
Sunday, February 25, 2024 10:47 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഇ​ന്ത്യ​ൻ പൗ​ര​നാ​യ ഫാ​സി​ൽ ഖാ​ൻ(27)​ആ​ണ് മ​രി​ച്ച​തെ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ന്യു​യോ​ർ​ക്കി​ലെ ഹേ​ര​ല​മി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് മ​റ്റ് നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ പ​ല​രും ജ​ന​ലു​ക​ളി​ലൂ​ടെ ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​ഗ്നി​ശ​മ​ന സേ​നാ അം​ഗ​ങ്ങ​ള്‍​ക്കും കെ​ട്ടി​ട​ത്തി​ൽ നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​നോ ആ​ളു​ക​ളെ താ​ഴേ​ക്ക് കൊ​ണ്ടു​വ​രാ​നോ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് റോ​പ്പു​ക​ളി​ലൂ​ടെ ആ​ളു​ക​ളെ താ​ഴേ​ക്ക് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<