ന്യൂ​ഡ​ൽ​ഹി: ഡ​ല്‍­​ഹി­​യി​ല്‍ തെ­​രു­​വി​ല്‍ അ­​ല­​ഞ്ഞു­​തി­​രി​ഞ്ഞ പ­​ശു­​വി­​ന്‍റെ കു­​ത്തേ­​റ്റ് ഒ­​രാ​ള്‍ മ­​രി​ച്ചു. സു­​ഭാ­​ഷ് കു­​മാ​ര്‍ ഝാ(42) ​എ­​ന്ന­​യാ­​ളാ­​ണ് മ­​രി­​ച്ച­​ത്. ഡ​ല്‍­​ഹി­​യി​ലെ ദേ­​വ്‌­​ലി മോ­​ഡ് ബ­​സ് സ്‌­​റ്റോ­​പ്പി­​ല്‍ വ­​ച്ചാ­​ണ് സം­​ഭ­​വം.

രാ­​വി­​ലെ മ​ക­​ന്‍റെ സ്­​കൂ​ള്‍ ബ­​സ് കാ­​ത്തു­​നി​ല്‍­​ക്കു­​മ്പോ­​ഴാ­​യി­​രു­​ന്നു സു­​ഭാ­​ഷി​നെ പ­​ശു­ ആ­​ക്ര­​മി­​ച്ച­​ത്. പ­​ശു­​വിന്‍റെ ഇ­​ടി­​യേ­​റ്റ് താ­​ഴെ​വീ­​ണ സു­​ഭാ­​ഷി​നെ പ­​ല​വ​ട്ടം കു­​ത്തി. പി­​ന്നീ­​ട് നി​ല​വി​ളി കേ­​ട്ട് എ­​ത്തി­​യ​വ​ര്‍ വ​ടി​കൊ​ണ്ട് അ­​ടി­​ച്ച് പ­​ശു­​വി­​നെ ഓ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു.

പ്ര­​ദേ​ശ­​ത്ത് നേ­​ര­​ത്തെ​യും അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ആ​ക്ര​മ­​ണ​ത്തി​ല്‍ പ​ല​ര്‍​ക്കും പ​രു​ക്കേ­​റ്റി­​ട്ടു­​ണ്ടെ­​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി­​ച്ചു.