അ​ല​ക്സി ന​വ​ൽ​നി​യു​ടെ മൃ​ത​ദേ​ഹം മാ​താ​വിന് കൈ​മാ​റി
അ​ല​ക്സി ന​വ​ൽ​നി​യു​ടെ മൃ​ത​ദേ​ഹം മാ​താ​വിന് കൈ​മാ​റി
Sunday, February 25, 2024 7:30 AM IST
മോ​സ്കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി​യു​ടെ മൃ​ത​ദേ​ഹം മാ​താ​വി​ന് കൈ​മാ​റി. മ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കൈ​മാ​റി​യ​ത്. ന​വ​ൽ​നി​യു​ടെ കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി .

ന​വ​ൽ​നി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജ​യി​ലി​ന​ടു​ത്ത് ത​ന്നെ​യാ​യി​രു​ന്നു ന​വ​ൽ​നി​യു​ടെ അ​മ്മ​യു​ടെ താ​മ​സം.


അ​ല​ക്സി ന​വ​ൽ​നി (47) ജ​യി​ലി​ൽ​വ​ച്ചാ​ണ് മ​രി​ച്ച​ത്. റ​ഷ്യ​ൻ ജ​യി​ൽ ഏ​ജ​ൻ​സി​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. വി​വി​ധ കു​റ്റ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം സൈ​ബീ​രി​യ​യി​ലെ ജ​യി​ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.
Related News
<