ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​താ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം. മാ​ർ​ച്ച് 12 മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​രു​മെ​ന്നും 28 മു​ത​ൽ നാമനിർദ്ദേശ പത്രിക ന​ൽ​കാ​മെ​ന്നും ഏ​പ്രി​ൽ 19ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന‌‌​ട​ത്തു​മെ​ന്നും മേ​യ് 22ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മെ​ന്നും മേ​യ് 30ന് പു​തി​യ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി‌​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ‌ ഇ​പ്പോ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ര്യ​ട​നം ന‌​ട​ത്തു​ക‌‌​യാ​ണ്.

മാ​ർ​ച്ച് മൂ​ന്നാം ആ​ഴ്ച‌‌​യി​ൽ തെ​ര​ഞ്ഞെ‌​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന‌​യു​ണ്ട്. മാ​ർ​ച്ച് പ​തി​മൂ​ന്നി​ന് മു​ന്പെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ര്യ‌‌​ട​നം അ​വ​സാ​നി​ക്കൂ. തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ‌‌​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ‌​ടു​പ്പ് പ്ര​ഖ്യാ​പി​ക്കും.

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് 10-​നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ 11 മു​ത​ൽ മേ​യ് 19 വ​രെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മേ​യ് 23-നാ​യി​രു​ന്നു ഫ​ല​പ്ര​ഖ്യാ​പ​നം.