റാ​ഞ്ചി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ര​ണ്ടം​ദി​ന​ത്തി​ല്‍ ഇ​ന്ത്യ ബാ​റ്റിം​ഗ് തു​ട​രു​ന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 20 ഓ​വ​റി​ല്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 എ​ന്ന നി​ല​യി​ലാണ്.

സ്കോ​ര്‍ നാ​ലി​ല്‍ നി​ല്‍​ക്കെ ര​ണ്ട് റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്ത് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ മ​ട​ങ്ങി​യി​രു​ന്നു. ജ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ന്‍റെ പ​ന്തി​ല്‍ കീ​പ്പ​ര്‍ ബെ​ന്‍ ഫോ​ക്‌​സി​ന് ക്യാ​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (40), ശു​ഭ്മ​ന്‍ ഗി​ല്‍ (25) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

നേ​ര​ത്തെ, 353 റ​ണ്‍​സി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചി​രു​ന്നു. ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 302 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട് ര​ണ്ടാം ദി​ന​ത്തി​ല്‍ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഒ​ലി റോ​ബി​ന്‍​സ​ന്‍ 58 റ​ണ്‍​സെ​ടു​ത്ത് നേ​ടി പുറത്തായി.

ഷൊ​യ്ബ് ബ​ഷീ​ര്‍, ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ന്‍ എ​ന്നി​വ​ര്‍ പൂ​ജ്യ​ത്തി​ല്‍ പു​റ​ത്താ​യ​തോ​ടെ ഇം​ഗ്ല​ണ്ട് ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം ദി​ന​ത്തി​ല്‍ അ​വ​സാ​ന​ത്തെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ര​വീ​ന്ദ്ര ജ​ഡേ​ജ സ്വ​ന്ത​മാ​ക്കി. ആ​കെ നാ​ലു​വി​ക്ക​റ്റു​ക​ളാ​ണ് ജ​ഡേ​ജ നേ​ടി​യ​ത്. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ അ​കാ​ശ് ദീ​പ് മൂ​ന്ന് വി​ക്ക​റ്റു​ക​ളും മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റു​ക​ളും ആ​ര്‍. അ​ശ്വി​ന്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

122 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന ജോ ​റൂ​ട്ട് ച​രി​ത്രം കു​റി​ച്ചു. ടെ​സ്റ്റി​ല്‍ ഒ​രു ടീ​മി​നെ​തി​രേ ഏ​റ്റ​വും അ​ധി​കം അ​ണ്‍​ബീ​റ്റ​ണ്‍ ശ​ത​ക​മു​ള്ള താ​രം എ​ന്ന നേ​ട്ട​മാ​ണ് റൂ​ട്ട് സ്വ​ന്ത​മാ​ക്കി​ത്.