ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ളി​ല്‍ ധാ​ര​ണ. ഡ​ല്‍​ഹി​യി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണ​ത്തി​ല്‍ എ​എ​പി​യും മൂ​ന്നി​ല്‍ കോ​ണ്‍​ഗ്ര​സും മ​ത്‌​സ​രി​ക്കും.

ന്യൂ​ഡ​ല്‍​ഹി, വെ​സ്റ്റ് ഡ​ല്‍​ഹി, സൗ​ത്ത് ഡ​ല്‍​ഹി, ഈസ്റ്റ് ഡൽഹി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​എ​പി മ​ത്‌​സ​രി​ക്കു​ക. നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​വും കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ലി​റ​ങ്ങു​ക. ക​ഴി​ഞ്ഞ പാ​ര്‍​ലമെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ലെ ഏ​ഴ് സീ​റ്റും ബി​ജെ​പി​യാ​ണ് നേ​ടി​യ​ത്.

പ​ര​മാ​വ​ധി സീ​റ്റെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള സ​ഖ്യച​ര്‍​ച്ച പ്ര​കാ​രം ഹ​രി​യാ​ന​യി​ലെ 10 സീ​റ്റു​ക​ളി​ല്‍ ഒ​മ്പ​തി​ട​ത്ത് കോ​ണ്‍​ഗ്ര​സ് മ​ത്‌​സ​രി​ക്കും. ഒ​രു സീ​റ്റ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് ന​ല്‍​കും. ച​ണ്ഡീ​ഗ​ഡി​ലെ ഒ​രു സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും.

ഗോവയില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. ഗുജറാത്തില്‍ രണ്ട് സീറ്റില്‍ എഎപി മത്സരിക്കും. എ​ന്നാ​ല്‍ പ​ഞ്ചാ​ബി​ലെ സ​ഖ്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രുമാ​ന​മാ​യി​ല്ല. ഇ​രു ക​ക്ഷി​ക​ളും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സ​മ​വാ​യ​ത്തി​ലെ​ത്താ​ത്ത​താ​ണ് കാ​ര​ണം.