അയോധ്യ പ്രതിഷ്ഠയെ തുടര്‍ന്നുള്ള ആഘോഷത്തെ വിമര്‍ശിച്ചു; മലയാളി വിദ്യാര്‍ഥി മുംബൈയില്‍ അറസ്റ്റില്‍
Friday, February 23, 2024 1:06 PM IST
മുംബൈ: മലയാളി വിദ്യാര്‍ഥി മുംബൈയില്‍ അറസ്റ്റില്‍. മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിലെ വിദ്യാര്‍ഥി അനന്തകൃഷ്ണന് ആണ് അറസ്റ്റിലായത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് പിന്നാലെ കാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടെന്ന പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
കേസില്‍ ആദ്യം മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.