റേ​ഷ​ൻ ക​ട​ക​ൾ വ​ഴി കെ ​അ​രി വി​ത​ര​ണം തു​ട​ങ്ങു​ന്നു
റേ​ഷ​ൻ ക​ട​ക​ൾ വ​ഴി കെ ​അ​രി വി​ത​ര​ണം തു​ട​ങ്ങു​ന്നു
Friday, February 23, 2024 12:39 PM IST
കോ​ട്ട​യം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കെ ​അ​രി വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​നു മു​ന്പ് എ​ല്ലാ വി​ഭാ​ഗം കാ​ര്‍​ഡു​കാ​ര്‍​ക്കും 10 കി​ലോ വീ​തം അ​രി ന​ല്‍​കി​ത്തു​ട​ങ്ങും.

കേ​ന്ദ്രം ന​ല്‍​കി​വ​രു​ന്ന ഭാ​ര​ത് അ​രി​ക്കു ബ​ദ​ല്‍ എ​ന്ന​തി​നേ​ക്കാ​ള്‍ പ​ഴ​യ റേ​ഷ​ന്‍ സ്പെ​ഷ​ല്‍ കി​റ്റ് വോ​ട്ടാ​യി മാ​റി​യ അ​നു​ഭ​വം​കൊ​ണ്ടു​കൂ​ടി​യാ​ണ് അ​രി വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ച​മ്പാ​വ്, ജ​യ, കു​റു​വ ഇ​ന​ങ്ങ​ളി​ലു​ള്ള അ​രി റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ 25, 27 രൂ​പ നി​ര​ക്കി​ലാ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക. കേ​ന്ദ്രം പ​ച്ച​രി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ കു​ത്ത​രി ന​ല്‍​കി പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം.

സ​പ്ലൈ​കോ വ​ഴി അ​രി കൊ​ടു​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. അ​രി വാ​ങ്ങാ​ന്‍ മാ​ത്രം ജ​നം വ​രി​ല്ലെ​ന്ന​തി​നാ​ലാ​ണ് കെ ​അ​രി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ല്‍. എ​ഫ്സി​ഐ വ​ഴി ല​ഭി​ക്കു​ന്ന വി​ഹി​ത​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​തെ ബാ​ക്കി​യു​ള്ള അ​രി​യും കെ ​അ​രി ബ്രാ​ന്‍​ഡി​ല്‍ വി​ത​ര​ണം ചെ​യ്യും.

മാ​ര്‍​ച്ച് ആ​ദ്യ​വാ​രം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. മാ​ര്‍​ച്ച് മു​ത​ല്‍ മേ​യ് വ​രെ മൂ​ന്നു മാ​സം കെ ​അ​രി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<