ദേ​വി​കു​ളം: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ര​ണ്ടു​വാ​ർ​ഡു​ക​ളും നി​ല​നി​ർ​ത്തി യു​ഡി​എ​ഫ്. 11, 18 വാ​ർ​ഡു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. 11-ാം വാ​ർ​ഡാ​യ മൂ​ല​ക്ക​ട​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​ട​രാ​ജ​ൻ 35 വോ​ട്ടി​ന് ജ​യി​ച്ചു. 18-ാം വാ​ർ​ഡ് ന​ട​യാ​റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു.

ര​ണ്ടു​വാ​ർ​ഡു​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. ര​ണ്ട് അം​ഗ​ങ്ങ​ളും കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​രു​വ​രെ​യും അ​യോ​ഗ്യ​രാ​ക്കി. ഹൈ​ക്കോ​ട​തി ഇ​ത് ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കു​മാ​യി​രു​ന്നു.