അ­​ഭി­​ലാ­​ഷി­​നെ പാ​ര്‍­​ട്ടി­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി­​യ​ത് ക്രി­​മി­​ന​ല്‍ സ്വ­​ഭാ­​വം മ­​ന­​സി­​ലാ­​ക്കി­​യ­​പ്പോ­​ൾ: ഇ.​പി.​ജ­​യ­​രാ​ജ​ന്‍
അ­​ഭി­​ലാ­​ഷി­​നെ പാ​ര്‍­​ട്ടി­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി­​യ​ത് ക്രി­​മി­​ന​ല്‍ സ്വ­​ഭാ­​വം മ­​ന­​സി­​ലാ­​ക്കി­​യ­​പ്പോ­​ൾ: ഇ.​പി.​ജ­​യ­​രാ​ജ​ന്‍
Friday, February 23, 2024 10:41 AM IST
കോ­​ഴി­​ക്കോ­​ട്: കൊ­​യി­​ലാ­​ണ്ടി­​യി​ല്‍ സി­​പി­​എം ലോ­​ക്ക​ല്‍ സെ­​ക്ര​ട്ട­​റി കൊ​ല്ല­​പ്പെ­​ട്ട സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ​ന്‍. ക്രി­​മി­​ന​ല്‍ സ്വ­​ഭാ­​വം മ­​ന­​സി­​ലാ­​ക്കി­​യ­​പ്പോ­​ഴാ­​ണ് കേ­​സി­​ലെ പ്ര­​തി​യാ­​യ അ­​ഭി­​ലാ­​ഷി­​നെ പാ​ര്‍­​ട്ടി­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി­​യ­​തെ­​ന്ന് ഇ.​പി പ്ര​തി­​ക­​രി­​ച്ചു.

ഇ­​യാ​ള്‍­​ക്ക് ക­​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ­​മി​ല്ല. സി​പി​എം വി​രു​ദ്ധ മ​നോ​ഭാ​വ​മു​ള്ള ആ­​ളാ­​ണി​ത്. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള​വ​ര്‍ ചെ​റി​യ വി​രോ​ധം ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും കൊ​ല​പാ​ത​കം ന­​ട­​ത്തു­​മെ​ന്നും ഇ­​പി പ­​റ​ഞ്ഞു.

കൊ​ല്ല­​പ്പെ​ട്ട സ​ത്യ​നാ​ഥ് സ്‌​നേ​ഹ​ത്തോ​ടെ വ​ള​ര്‍​ത്തി കൊ​ണ്ടു​വ​ന്ന ആ​ളാ​ണ് പ്ര​തി. ത​യാ​റെ​ടു​പ്പു​ക​ളോ​ടെ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നും ഇ.​പി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ ചെ​റി​യ​പു​റം ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ മ​ഴുകൊ​ണ്ടു​ള്ള നാ​ലി​ല​ധി​കം മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി​പി​എം മു​ൻ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം അ​ഭി​ലാ​ഷി​നെ ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊ​ല​പാ​ത​കം വ്യ­​ക്തി​വി­​രോ­​ധം തീ​ര്‍­​ക്കാ­​നെ­​ന്ന് പ്ര­​തി അ­​ഭി­​ലാ­​ഷ് മൊ­​ഴി ന​ല്‍­​കി­​യ­​താ­​യി പോ­​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. പാ​ര്‍­​ട്ടി­​ക്ക് അ­​ക­​ത്തു​ണ്ടാ­​യ ത​ര്‍­​ക്ക­​ങ്ങ­​ളി​ല്‍ ത­​ന്നോ­​ട് സ്വീ­​ക­​രി­​ച്ച നി­​ല­​പാ­​ടാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച​ത്.

സം­​ഭ­​വ­​ത്തി​ല്‍ മ­​റ്റാ​ര്‍​ക്കും പ­​ങ്കി­​ല്ലെ­​ന്നും ത­​നി­​ച്ചാ­​ണ് കൊ­​ല ന­​ട­​ത്തി­​യ­​തെ​ന്നും ഇ­​യാ​ള്‍ പോ­​ലീ​സി­​നോ­​ട് പ­​റ​ഞ്ഞു. ഇ­​യാ­​ളെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം ചെ­​യ്യു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<