ബൈജു രവീന്ദ്രൻ ദുബായിയിലെന്ന് സൂചന
Friday, February 23, 2024 7:32 AM IST
ബംഗളൂരു: ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടതായി സൂചന. ബൈജു ദുബായിയിലെത്തിയെന്നാണ് വിവരം. നേരത്തേ ബൈജുവിനെതിരേ ഈഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു ദുബായിൽ എത്തിയതായി സൂചനയുള്ളത്.
കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി വന്നശേഷമാണ് ഈഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇന്ന് ഓൺലൈനായി ചേരുന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല. കമ്പനിയിൽ 30 ശതമാനം ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.