തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ​റ്റ​രു​തെ​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ സ​ര്‍​ക്കു​ല​റി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍.

മാ​ധ്യ​മം എ​ന്നു പ​റ​ഞ്ഞ് വ​രു​ന്ന ആ​രെ​യും ക​യ​റ്റി​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഒ​രു ഓ​ഫീ​സ് ആ​കു​മ്പോ​ള്‍ അ​തി​ന് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​നു​വാ​ദ​ത്തോ​ടെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ എ​ല്ലാ​വ​രും വ​രി​ക​യാ​ണ്. ഓ​രോ രീ​തി​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്നു. ഇ​തൊ​ക്കെ ആ​രെ സ​ഹാ​യി​ക്കാ​നാ​ണ്.​സ്ഥാ​പ​നം എ​ന്ന നി​ല​യി​ല്‍ ആ​സ്ഥി​തി അ​നു​വ​ദി​ക്കാ​ന്‍ ആ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​നു​വാ​ദ​മി​ല്ലാ​തെ ക​യ​റി​യി​റ​ങ്ങു​ന്ന സ്ഥി​തി സ്ഥാ​പ​ന​ത്തെ ത​ക​ര്‍​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.