കഞ്ഞിക്കുഴി സ്കൂളിലെ മോഷണം; പ്രതി പിടിയിൽ
Thursday, February 22, 2024 11:02 PM IST
ആലപ്പുഴ: മാരാരിക്കുളം എസ്എൽപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ പട്ടണക്കാട് പാലയ്ക്കൽ തിയോ (ഓമനക്കുട്ടൻ,56) ആണ് അറസ്റ്റിലായത്.
ഓഫീസ് മുറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന ഇയാളെ മാരാരിക്കുളം എസ് ഐ കിരൺ സി.നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതി വിവിധ ജില്ലകളിൽ സമാന കുറ്റകൃത്യം ചെയ്തുവരുന്നയാളും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.