പ്രമോജ് ശങ്കർ കെഎസ്ആർടിസി സിഎംഡി
Thursday, February 22, 2024 6:03 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. നിലവിൽ അഡീഷനൽ ഗതാഗത കമ്മീഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായിരുന്നു. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നൽകി.
തിരുവനന്തപുരം വെമ്പായം സ്വദേശിയായ പ്രമോജ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനാണ്. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. ലേബർ കമ്മീഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല.
മന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്ന്ന് ബിജു പ്രഭാകർ പദവിയിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.