പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു
Thursday, February 22, 2024 2:47 PM IST
തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. എലിക്കോട് ആദിവാസി കോളനിക്കു തൊട്ടടുത്താണ് പുലിയിറങ്ങിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമെങ്കിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പാലപ്പിള്ളി പ്ലാന്റേഷനോടു ചേർന്ന പ്രദേശത്ത് പുലിയുടെയും ആനയുടെയും ശല്യം രൂക്ഷമാണ്. രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് സ്ഥലത്ത് പുലിയിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു.