സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്
Thursday, February 22, 2024 9:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
10 ജില്ലകളിലെ ഒരു കോർപറേഷൻ വാർഡിലേക്കും നാലു മുനിസിപ്പാലിറ്റി വാർഡുകളിലേക്കും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 88 പേരാണ് ജനവിധി തേടുന്നത്.
രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.