ബേലൂർ മഖ്നയെ പിടിക്കാൻ ഷാർപ്പ് ഷൂട്ടർ നവാവ് അലി ഖാനും
Thursday, February 22, 2024 3:23 AM IST
കൽപ്പറ്റ: വയനാട്ടിലെ ആളക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്നയെ പിടിക്കാൻ ട്രാക്കിംഗ് വിദഗ്ധനും ഷാർപ്പ് ഷൂട്ടറുമായ നവാബ് അലി ഖാൻ വയനാട്ടിലെത്തി. നവാബ് അലിഖാൻ ബേലൂർ മഖ്ന ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു നാലംഗ സാങ്കേതിക വിദഗ്ധ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബേലൂർ മഖ്ന പിടികൂടാൻ ആയിട്ടില്ല.
അതേസമയം ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയാറാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്.