ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക്ക് സ്കൂട്ടറിനു തീപിടിച്ചു
Wednesday, February 21, 2024 11:03 PM IST
പത്തനംതിട്ട: ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക്ക് സ്കൂട്ടറിന് തീപിടിച്ചു. എംസി റോഡിൽ പന്തളം കുരമ്പാലക്കും പറന്തലിനും ഇടയിലാണ് സംഭവം.
വാഹനം ഓടിച്ചിരുന്ന രാഹുൽ, അതുൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ വാഹനം നിർത്തി മാറിനിന്നതിനാൽ അപകടം ഒഴിവായി.
അടൂരിൽ നിന്ന് ഫയർ ഫേഴ്സ് എത്തിയാണ് വാഹനത്തിലെ തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് വാഹനത്തിന് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം.