ക്രിമിനൽ കേസ് പ്രതി തോക്കുമായി മെഡിക്കൽ കോളജിൽ
Wednesday, February 21, 2024 7:43 PM IST
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി തോക്കുമായി മെഡിക്കൽ കോളജിലെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് വൈകിട്ടാണ് സംഭവം.
കല്ലമ്പലം സ്വദേശി സതീഷ് സാവൺ ആണ് തോക്കുമായി ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലാണ് ഇയാൾ ഓടിക്കയറിയത്.
ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.